തെന്നിന്ത്യയിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് കൊരട്ടാല ശിവ. നേരത്തെ ജൂനിയർ എൻടിആർ, മോഹൻലാൽ എന്നീ സൂപ്പർ സ്റ്റാറുകളെ വെച്ച് കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗാരേജ് വലിയ ഹിറ്റായിരുന്നു.
ഇപ്പോഴിതാ ജനത ഗാരേജിനു ശേഷം കൊരട്ടാല ശിവയുമായി ചേര്‍ന്ന് ജൂനിയര്‍ എന്‍ ടി ആര്‍ രണ്ടാമത്തെ ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ്. സിനിമയുടെ പൂജ ഫെബ്രുവരി ഏഴിന് നടക്കുമെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ അലിയാ ഭട്ട് നായികയായേക്കുമെന്ന വിവരമുണ്ട്. സംഗീത സംവിധായകനായി അനിരുദ്ധിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
അതേസമയം തന്നെ ജനത ഗാരേജിലേത് പോലെ മോഹൻലാലും ചിത്രത്തിൽ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. കൂടാതെ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു.
മാത്രമല്ല ചിരഞ്ജീവി, രാംചരണ്‍ തേജ എന്നിവരൊന്നിക്കുന്ന ആചാര്യയാണ് കൊറട്ടാല ശിവയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോൾ കൊവിഡ് വ്യാപനത്തേത്തുടര്‍ന്ന് ആചാര്യയുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…