Kerala

അശ്ലീല വിഡിയോ കാണിച്ചും നഗ്നത പ്രദർശിപ്പിച്ചും കൊച്ചുകുട്ടികൾക്കെതിരെ പീഡനം; പാലോടിൽ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്ന സിഐടിയു തൊഴിലാളി അറസ്റ്റിൽ

പാലോട്: കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി അശ്ലീല വിഡിയോ കാണിച്ചും നഗ്നത പ്രദർശിപ്പിച്ചും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്ന സിഐടിയു (CITU) തൊഴിലാളിയെ അറസ്റ്റ് ചെയ്ത് പോലീസ്.

പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയിൽ 59 കാരനായ പ്രേംകുമാർ ആണ് അറസ്റ്റിലായത്. ഇയാളെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു.

ആളില്ലാത്ത സമയങ്ങളിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളോട് സ്നേഹം നടിച്ചു വീട്ടിൽ വിളിച്ചു വരുത്തി തൻെറ ഫോണിൽക്കൂടി അശ്ലീലം കാണിക്കുന്നതും നഗ്നത പ്രദർശിപ്പിച്ചു പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും പതിവായിരുന്നുവെന്നു പോലീസ് പറയുന്നു.

പിന്നീട്‌ ഒരു കുട്ടി ഇതു വീട്ടിൽ പറഞ്ഞതിനെ തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ പിതാവ് വിദ്യാലയം മുഖേന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവർ പൊലീസിനെ അറിയിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം പ്രതി പ്രദേശത്തെ സജീവ സിപിഎം പ്രവർത്തകനും താന്നിമൂട് യൂണിറ്റ് സിഐടിയു മുൻ കൺവീനറുമാണ്.

സംഭവത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിൻെറ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ ഉദയകുമാർ, എസ് സിപിഒ ഗീത, സുജു കുമാർ, അരുൺ, വിനീത്, രഞ്ജു, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago