ദില്ലി: താലിബാൻ പിടിയിലായ അഫ്ഗാനിസ്ഥാനിൽ നിന്ന് 222 ഇന്ത്യക്കാരെ ചരിത്ര ദൗത്യത്തിലൂടെ മോദിസർക്കാർ നാട്ടിലെത്തിച്ചു. വിമാനം ഭാരത മണ്ണിൽ തൊട്ടപ്പോൾ ‘ഭാരത് മാതാ കി ജയ്’ വിളിച്ചുകൊണ്ടാണ് അവർ ആഹ്ളാദം പങ്കിട്ടത്. അഫ്ഗാനിൽ കുടുങ്ങിപ്പോയ ഇവരെ രണ്ടുവിമാനങ്ങളിലായാണ് ദില്ലിയിലെത്തിച്ചത്.
വിമാനത്തിലുണ്ടായിരുന്നവർ ‘ഭാരത് മാതാ കീ ജയ്’വിളിക്കുന്ന ദൃശ്യങ്ങൾ വിദേശകാര്യ മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ പങ്കുവച്ചു. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യക്കാരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ സംഘത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ച താലിബാന്‍ നടപടി അവരുടെ പുതിയ നയതന്ത്രത്തിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ പിണക്കാതെ മുന്നോട്ടു പോകുക എന്ന നയമാകും താലിബാന്‍ പിന്തുടരുക. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സംഘത്തെ സുരക്ഷിതരാക്കിയതും. മറിച്ചായാല്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് പോകുകയും അത് താലിബാന്റെ ഭാവിയെ തന്നെ ബാധിക്കുമെന്നും അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് തന്നെയാണ് കാബൂളില്‍വച്ചു താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ ഉടന്‍ വിട്ടയച്ചതും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

