Sunday, September 27, 2026

”വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാല്‍ പീഡനമല്ല” വിവാദ വിധി പ്രസ്താവിച്ച ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു; അഭിഭാഷകയായി പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: വിവാദ വിധി പ്രസ്താവിച്ച്‌ പ്രതിരോധത്തിലായ ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു. ”വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാല്‍ പീഡനമല്ല” എന്ന വിവാദ പ്രസ്താവനയാണ് ബോംബെ ഹൈകോടതി ജഡ്ജി പുഷ്പ ഗണേധിവാല നടത്തിയത്. ഇനി അഭിഭാഷകയായി തുടരുമെന്നാണ് വിവരം.

ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായിരുന്ന ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഹൈക്കോടതിയിലെ കാലാവധി ശനിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തില്‍ അഡീഷല്‍ ജഡ്ജിയായ ഗണേധിവാലയെ സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്യാത്തതിനാല്‍ തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജിവച്ചത്.

Related Articles

Latest Articles