കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി (High Court) ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. രാജാക്കൻമാർ ആണെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാവരുത്. പോലീസുകാരെക്കുറിച്ചുള്ള പരാതികൾ കോടതിയിൽ നിരന്തരം എത്തുന്നുണ്ട്.പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലായിരുന്നു ജഡ്ജിയുടെ വിമര്‍ശനം.
പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മാറാതെ ഒരു കാരണവശാലും ഈ ഫോഴ്സിന് മുന്നോട്ടുപോകാന്‍ പറ്റില്ല. തെറ്റു ചെയ്താല്‍ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്സുകള്‍ ശരിയാകൂ. പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. അത് നിങ്ങളുമാകാം. അദ്ദേഹം കൂട്ടിച്ചേർത്തു.
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…