Jammu Kashmir Terrorist Attack
ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം (Terrorist Attack). ബന്ദിപോരയിൽ ഭീകരൻ ആൾക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഭീകരർക്കെതിരെ ശക്തമായ മുന്നേറ്റമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം പതിനഞ്ചിലധികം ഭീകരരെയാണ് സൈന്യം ഇതുവരെ മേഖലയിൽ കൊലപ്പെടുത്തിയത്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും കശ്മീരിൽ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ഷോപ്പിയാനിലെ ബബാപോരയിൽ തീവ്രവാദി ആക്രമണം നടന്നത്. സിആർപിഎഫിന് നേര നടന്ന ആക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകിയെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. ഒരു ജവാന് പരിക്കുണ്ട്. വെടിവെയ്പിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്. പൂഞ്ച് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകർക്കായി നടത്തിയ തിരച്ചിലിലാണ് ആക്രമണം ഉണ്ടായത്.
എന്നാൽ ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് നേരത്തെ രംഗത്ത് വന്നിരുന്നു. തീവ്രവാദി ആക്രമണം തുടർന്നാൽ കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് തുറന്നടിച്ചിരുന്നു. ജനങ്ങൾക്ക് ആത്മധൈര്യം നൽകാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനൊടുവിൽ ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ നിന്നും ദില്ലിയിലേക്ക് മടങ്ങിയത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…