മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവിശ്യപ്പെട്ട് ആരംഭിച്ച “Justice For Pradeep” എന്ന ഫേസ്ബുക് പേജിന് ജനപിന്തുണയേറുന്നു. പ്രദീപിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി ശബ്ദമുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ആരംഭിച്ചത്.
പ്രദീപിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയെ പിന്തുണച്ചു ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടരുകയാണ്. ഇതിനെ പിന്തുണച്ചുകൊണ്ട് ഇതുവരെ 10000 കണക്കിനു പേര് ഒപ്പ് ശേഖരണത്തിൽ പങ്കാളികളായിട്ടുണ്ട്. കാരയ്ക്കാമണ്ഡപത്തിന് സമീപം വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. സ്വാഭാവിക അപകടമല്ലെന്നും നിരവധി സംശയങ്ങൾ ഉണ്ടെന്നും പ്രദീപിന്റെ അമ്മയും ഭാര്യയും പരാതിപ്പെട്ടിരുന്നു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് ദേശീയപാതയില്‍ പട്ടാപ്പകലാണ് സ്കൂട്ടറില്‍ യാത്ര ചെയ്ത എസ്.വി. പ്രദീപ് ടിപ്പര്‍ ലോറി ഇടിച്ച് മരിക്കുന്നത്. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ലോറി ഡ്രൈവറെ അറസ്റ്റും ചെയ്തു. ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നൂവെന്ന സംശയത്തിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ചത്.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…