Celebrity

15 വർഷത്തെ സന്തോഷം: സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജ്യോതിക; ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഇന്ന് 15-ാമത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ജ്യോതിക.

“15 വർഷത്തെ സന്തോഷം… എല്ലാ അനുഗ്രഹങ്ങൾക്കും, സ്നേഹത്തിനും എല്ലാവർക്കും നന്ദി…” എന്നാണ് സൂര്യയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് ജ്യോതിക കുറിച്ചത്. നീയാണെന്റെ അനുഗ്രഹം ജോ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.

2006 സെപ്റ്റംബർ 11 നായിരുന്നു സൂര്യ-ജ്യോതിക വിവാഹം. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം അഭിനയത്തിൽനിന്നും വർഷങ്ങളോളം വിട്ടുനിന്ന ജ്യോതിക ’36 വയതിനിലെ’ എന്ന സിനിമയിലൂടെയാണ് മടങ്ങി വന്നത്. അതിനുശേഷം അഭിനയത്തിൽ ജ്യോതിക സജീവമാണ്. ഇരുവർക്കും ദിയ, ദേവ് എന്നീ രണ്ടു മക്കളുണ്ട്.

അതേസമയം സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ട് നിന്ന ജ്യോതിക അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. എന്നാൽ ആരാധകരെ അത്ഭുതപ്പെടുത്തികൊണ്ട് ഒറ്റദിവസം കൊണ്ട് 1.2 മില്യൺ ഫോളോവേഴ്സിനെയാണ് താരം സ്വന്തമാക്കിയത്. തുടർന്ന് ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആദ്യമായി ജ്യോതിക ഷെയർ ചെയ്തത്. “മൈ പൊണ്ടാട്ടി സ്ട്രോങ്ങസ്റ്റ്. ഇൻസ്റ്റയിൽ കണ്ടതിൽ സന്തോഷം,” എന്നാണ് ചിത്രങ്ങൾക്ക് സൂര്യ കമന്റ് ചെയ്തത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago