Sunday, December 28, 2025

കേരളത്തിന് എയിംസ്: ശുപാര്‍ശ ചെയ്ത് കേന്ദ്രആരോഗ്യമന്ത്രാലയം

ദില്ലി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതി നൽകിയതായി കേന്ദ്രആരോഗ്യമന്ത്രാലയം. കെ.മുരളീധരന്‍ എം.പിക്ക് നല്‍കിയ മറുപടിയിലാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറിയതായി മറുപടി വ്യക്തമാക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. ധനകാര്യമന്ത്രാലയം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ മുരളീധരന്‍ എം.പി പ്രതികരിച്ചു. രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്.
.

Related Articles

Latest Articles