Tuesday, September 22, 2026

മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല; ഏത് അന്വേഷണവും അദ്ദേഹം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്, രൂക്ഷമായി പ്രതികരിച്ച് കെ മുരളീധരൻ

കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. പുതുപ്പള്ളിയിൽ യുഡിഎഫിന് ജയം സുനിശ്ചിതമാണ്. സ്ഥാനാർഥികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം മാസപ്പടി വിവാദത്തിൽ പ്രതികരിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ രംഗത്തെത്തിയതോടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് മാത്യു കുഴല്‍നാടന്‍. വിജിലന്‍സ് കേസ് കൊണ്ടു തന്നെ വേട്ടയാടാമെന്ന് കരുതേണ്ടെന്നും സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും കേസിനെ താന്‍ ഭയപ്പെടുന്നില്ലെന്നും ഇനിയങ്ങോട്ട് യുദ്ധത്തിന്റെ നാളുകളാണെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Related Articles

Latest Articles