Saturday, May 18, 2024
spot_img

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേസ്: ‘ചെറുപ്പക്കാരെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യൻ’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി​ കെ.​ആ​ര്‍.​മീ​ര

പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ അ​റ​സ്റ്റി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശിച്ച്‌ എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍.​മീ​ര രം​ഗ​ത്ത്. അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നീ ചെ​റു​പ്പ​ക്കാ​രെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് മീ​ര ത​ന്‍റെ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ല്‍ തു​റ​ന്ന​ടി​ച്ചു.

ല​ഘു​ലേ​ഖ കൈ​വ​ശം വ​ച്ച​തി​ന​പ്പു​റം എ​ന്തെ​ങ്കി​ലും രാ​ജ്യ​ദ്രോ​ഹ​പ്ര​വൃ​ത്തി​ക​ള്‍ ഇ​വ​ര്‍ ചെ​യ്തി​രു​ന്നോ​യെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ക​യോ ന​ര​ഹ​ത്യ ന​ട​ത്തു​ക​യോ ചെ​യ്തി​രു​ന്നോ​യെ​ന്നും മീ​ര ചോ​ദി​ച്ചു.

Related Articles

Latest Articles