silverline-kollam
കൊല്ലം: സില്‍വര്‍ലൈന്‍ പദ്ധതി വീണ്ടും പുനരാരംഭിച്ചതോടുകൂടി നാട്ടുകാരിൽ നിന്നും പ്രതിക്ഷേധവും ശക്തമായി തുടങ്ങിയിരിക്കുകയാണ്. കൊല്ലത്ത് സർവ്വേക്കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയതോടുകൂടി നാട്ടുകാരിൽ നിന്നും പ്രതിക്ഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. തഴുത്തലയില്‍ പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി.
കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയത്. നാട്ടുകാരില്‍ ചിലര്‍ ഗ്യാസ് സിലണ്ടറുമായെത്തിയും ആത്മഹത്യാ ഭീഷണി മുഴക്കി. പ്രദേശവാസിയായ അജയ് കുമാറാണ് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടന്‍തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു.
കല്ലിടൽ തുടങ്ങുന്നതിന് മുന്നേ ഇയാള്‍ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയില്‍ ജില്ലാ ജഡ്ജിക്ക് തന്റെ മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. തഴുത്തലയില്‍ കഴിഞ്ഞ തവണ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണിമുഴക്കിയതായിരുന്നു.
സര്‍വ്വേകല്ല്ഇടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാർ വാദിക്കുന്നത്. പ്രദേശത്തേക്ക് കെ- റെയില്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനം കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…