Sunday, June 2, 2024
spot_img

എറണാകുളത്ത് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടു, പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ കാക്കനാട് നിയന്ത്രണം വിട്ട കാർ (Car) അപകടത്തിൽപെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പോലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അമിതവേഗത്തില്‍ പാഞ്ഞെത്തിയ സെഡാന്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിനെ ഇടിച്ച്‌ അടുത്തുള‌ള മതിലിലേക്ക് പിന്‍ഭാഗം ചേർന്നാണ് ഇടിച്ച് നിന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ച പുത്തന്‍കുരിശ് സ്വദേശി ശ്രീലേഷിന് അപകടത്തില്‍ നിസാര പരിക്കേറ്റു. അപകടം നടന്നയുടന്‍ പൊലീസ് ഉദ്യോഗസ്ഥരും അടുത്തുള‌ള നാട്ടുകാരും ചേര്‍ന്ന് വാഹനത്തിലുള‌ളവരെ പുറത്തെടുത്തത്.

Related Articles

Latest Articles