Wednesday, December 24, 2025

അധിക നികുതി അടയ്ക്കേണ്ടതില്ല, നടപടി ഉണ്ടായാൽ കോൺഗ്രസ് സംരക്ഷിക്കും ;
സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

ദില്ലി: സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി . അധിക നികുതി അടയ്ക്കരുതെന്നും . നടപടി ഉണ്ടായാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും ജനങ്ങളോട് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഇത് നടപ്പാക്കിയതെന്നും ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും ജനകീയ സമരങ്ങൾക്ക് മുൻപിൽ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞ നിലപാട് സാധാരണക്കാരനെ ബാധിക്കുമെന്നും റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം തുറന്നടിച്ചു. നികുതി വർദ്ധനവിൽ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Latest Articles