Thursday, May 16, 2024
spot_img

കാൽനടയാത്രക്കാരെ സീബ്രാലൈനിൽ വച്ച് വാഹനമിടിച്ചാൽ പൂർണ്ണ ഉത്തരവാദിത്തം ഡ്രൈവർക്ക് : ഉത്തരവുമായി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈൻ വേണമെന്ന ഉത്തരുമായി ഹൈക്കോടതി. കാൽനടയാത്രക്കാരെ സീബ്രാലൈനിൽ വച്ച് വാഹനം ഇടിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. റോഡുകളുടെ ദയനീയ അവസ്ഥയിൽ കാൽനടയാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് കോടതിയുടെ ഈ തീരുമാനം.

സീബ്രാലൈനിലൂടെ നടക്കുകയായിരുന്ന കണ്ണൂർ സ്വദേശിനി പോലീസ് ജീപ്പിടിച്ച് മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീൽ തള്ളിയാണ് ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്നു ചൂണ്ടിക്കായാണ് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് അപ്പീൽ നൽകിയത്. എന്നാൽ സീബ്രാലൈനിലും ജങ്ഷനുകളിലും വേഗത കുറയ്ക്കാൻ ഡ്രൈവർമാർക്ക് ബാധ്യതയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് കോടതി വ്യക്തമാക്കി.

Related Articles

Latest Articles