തിരുവനന്തപുരം: കെ-റെയില് വിഷയത്തില് പാര്ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിനെതിരെ നീക്കം കടുപ്പിച്ച് (KPCC) കെപിസിസി. പാര്ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില് പാര്ട്ടി വിട്ട് പുറത്ത് പോകേണ്ടി വരുമെന്ന് സുധാകരന് മുന്നറിയിപ്പ് നല്കി. പാര്ട്ടിക്ക് വിധേയനായില്ലെങ്കില് പാര്ട്ടിയില് ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വ്യക്തമാക്കി.
‘ശശി തരൂര് പാര്ട്ടിയിലെ ഒരാള് മാത്രമാണ്. എല്ലാവര്ക്കും അവരവരുടെതായ അഭിപ്രായം കാണും. പാര്ട്ടിക്ക് വിധേയനായാല് അദ്ദേഹം പാര്ട്ടിയിലുണ്ടാവും. ഇല്ലെങ്കില് പാര്ട്ടിയില് കാണില്ല. അത്രേയുള്ളൂ. പാര്ട്ടി തീരുമാനത്തെ എതിര്ക്കാനോ തള്ളാനോ ഉള്ള അവകാശമൊന്നും ആര്ക്കും കൊടുത്തിട്ടില്ല. ശശി തരൂരല്ല കോണ്ഗ്രസ്,’ കെ. സുധാകരന് പറഞ്ഞു.
കെ-റെയിലില് മറുപടി എഴുതിത്തരാന് തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പാര്ട്ടി ഒരു തീരുമാനമെടുത്താല് പാര്ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്ട്ടിയില് നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…