Cinema

നിങ്ങൾ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം: ഗുരു സോമസുന്ദരത്തിനു ഇനി ആക്ഷന്‍ പറയുക മോഹന്‍ലാല്‍; മനം കവർന്ന വില്ലനെ ബറോസിലേക്ക് ക്ഷണിച്ച് മോഹൻലാൽ

മിന്നൽ മുരളിയിൽ ടൊവീനോ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തോളമോ അതിനേക്കാളേറെ കൈയടി ലഭിച്ച ഗുരു സോമസുന്ദരത്തെ തേടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. മിന്നൽ മുരളി എന്ന ചിത്രത്തിലെ അദ്ഭുത ശക്തികളുള്ള പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഗുരു സോമസുന്ദരത്തിനെ തന്റെ ആദ്യം സംവിധാന സംരംഭമായ ബറോസിന്റെ ഭാഗമാക്കാൻ മോഹൻലാൽ തീരുമാനിച്ചു. ഗുരു സോമസുന്ദരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മിന്നല്‍ മുരളി ഇറങ്ങുന്നതിനു മുന്‍പ് മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചെന്നും ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും ഗുരു സോമസുന്ദരം പറഞ്ഞു. “ലാലേട്ടന്‍റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്, ബറോസില്‍. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്ന് പറഞ്ഞു”, ഗുരു സോമസുന്ദരം പറഞ്ഞു.

ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ആരണ്യകാണ്ഡ’ത്തിലൂടെ നടനായി അരങ്ങേറിയ ഗുരു സോമസുന്ദരത്തിന്‍റെ ആദ്യ മലയാള ചിത്രം 2013ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ ‘5 സുന്ദരികള്‍’ ആയിരുന്നു. പിന്നീട് ആസിഫ് അലിക്കൊപ്പം ‘കോഹിനൂരി’ലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാല്‍ മലയാളത്തിലെ ബ്രേക്ക് മിന്നല്‍ മുരളിയിലെ പ്രതിനായക കഥാപാത്രമാണ്. മലയാളി സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം ഇപ്പോഴാണ് ഈ നടനെ തിരിച്ചറിയുന്നത്. മിന്നല്‍ മുരളി ശ്രദ്ധ നേടുമ്പോള്‍ മലയാളത്തില്‍ നിന്നുള്ള മറ്റൊരു വന്‍ പ്രോജക്റ്റിലും ഭാഗമാവാന്‍ ഒരുങ്ങുകയാണ് ഗുരു സോമസുന്ദരം.

B4 Admin

Share
Published by
B4 Admin

Recent Posts

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

3 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

3 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

4 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

4 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

5 hours ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

5 hours ago