Thursday, May 16, 2024
spot_img

തരൂരിനെ വിരട്ടി കോണ്‍ഗ്രസ്; പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പുറത്ത്; നിലപാട് കടുപ്പിച്ച് സുധാകരന്‍

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിനെതിരെ നീക്കം കടുപ്പിച്ച് (KPCC) കെപിസിസി. പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പുറത്ത് പോകേണ്ടി വരുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി.

‘ശശി തരൂര്‍ പാര്‍ട്ടിയിലെ ഒരാള്‍ മാത്രമാണ്. എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായം കാണും. പാര്‍ട്ടിക്ക് വിധേയനായാല്‍ അദ്ദേഹം പാര്‍ട്ടിയിലുണ്ടാവും. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ കാണില്ല. അത്രേയുള്ളൂ. പാര്‍ട്ടി തീരുമാനത്തെ എതിര്‍ക്കാനോ തള്ളാനോ ഉള്ള അവകാശമൊന്നും ആര്‍ക്കും കൊടുത്തിട്ടില്ല. ശശി തരൂരല്ല കോണ്‍ഗ്രസ്,’ കെ. സുധാകരന്‍ പറഞ്ഞു.

കെ-റെയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles