ആലപ്പുഴയിലെ അഡ്വ.രഞ്ജിത്ത് ശ്രീനിവാസടക്കം 22 കാര്യകർത്താക്കളെ സിപിഐഎം ഭരണത്തിൽ പാർട്ടിക്ക് നഷ്ടപ്പെട്ടതായും സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താൻ ഇടപെടലുണ്ടാകണമെന്നും ഗവർണറോട് ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ ശ്രീ. K .സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗവർണർക്കെഴുതിയ കത്തിൽ പോപ്പുലർ ഫ്രണ്ടിൻറെ രാഷ്ട്രീയ വിഭാഗമായ എസ് ഡി പി ഐ വ്യാപകമായി നടത്തുന്ന അക്രമ പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയമാണെന്ന് അദ്ദേഹം ആരോപിച്ചു. “അവർ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ 4 പ്രവർത്തകരുടെ ജീവനെടുത്തു. ഏറ്റവുമൊടുവിൽ അവർ ഞങ്ങളുടെ ഒബിസി മോർച്ചാ സംസ്ഥാന സെക്രട്ടറിയെ വെളുപ്പാംകാലത്ത് വീട്ടുകാരുടെ മുന്നിൽ വച്ച് മൃഗീയമായി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ വസതി സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ്. പക്ഷെ അനിഷ്ട സംഭവങ്ങൾ തടയാൻ കഴിഞ്ഞില്ല.” സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം വിഷാദശാംശങ്ങൾ കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ തീവ്രവാദികളുടെ വർധിച്ചു വരുന്ന ആക്രമണങ്ങളിലും അവർക്ക് ലഭിക്കുന്ന ഭരണകൂട പിന്തുണയിലും ജനങ്ങൾക്കുള്ള ആശങ്ക അദ്ദേഹം ഗവർണറെ അറിയിച്ചു.

