പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് പത്ത് ട്വീറ്റ് ഇട്ട മുഖ്യമന്ത്രിക്ക് വാളയാര്‍ പീഡനകേസില്‍ മൗനമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് വിഴുങ്ങി.കേരളാ പോലീസിനെ സിപിഎം നോക്കുകുത്തിയാക്കി. കേസ് പുനരന്വേഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേസ് കോടതിയിലെത്തിയപ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഒന്നും സംസാരിച്ചില്ല. മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷന്‍ പെരുമാറിയത്. പാലക്കാടു നിന്നുള്ള മന്ത്രി കൂടിയായ നിയമ മന്ത്രി ഏകെ ബാലനാണ് ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം. വടക്കോട്ട് നോക്കി മെഴുകുതിരി തെളിക്കുന്ന ഡിവൈഎഫ്‌ഐക്കാരും സാംസ്കാരിക നായകരും അര്‍ബന്‍ നക്സലുകളും എല്ലാം വാളയാര്‍ കേസ് വന്നപ്പോള്‍ എവിടെ പോയെന്നും സുരേന്ദ്രന്‍ ചോദിച്ചു
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…