Monday, December 15, 2025

യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയം; ‘യുപി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് ജയിലിൽ പോയിട്ടില്ല’; തുറന്നടിച്ച് കെ. സുരേന്ദ്രന്‍

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി (bjp) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍.

സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കിൽ യുപി, കേരളം പോലെയാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശമാണ് രാഷ്ട്രീയ സൈബര്‍ പോരിന് തുടക്കമിട്ടത്. യോഗിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അതേ നാണയത്തില്‍ മറുപടി നല്‍കി.

പിണറായി വിജയൻ്റെ സർക്കാരാണ് മതതീവ്രവാദികൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പൊലീസിൽ നിന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ അവരുടെ അജണ്ട നടപ്പാക്കുകയാണ്. കൊവിഡ് ടിപിആർ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles