Tuesday, September 22, 2026

രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി; മുന്‍ WWE താരം ഗ്രേറ്റ് ഖാലി ബിജെപിയില്‍ ചേര്‍ന്നു

ഗുസ്തി താരം ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി ബിജെപിയിൽ (BJP) ചേർന്നു. ദില്ലിയിലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമ്മർദം ചെയ്തിരുന്ന വ്യക്തിയായിരുന്നു ഖാലി. അതുകൊണ്ടു തന്നെ, പഞ്ചാബ് തിരഞ്ഞെടുപ്പിൽ വളരെ വലിയ ചലനം സൃഷ്ടിക്കുന്ന നീക്കമാണ് ഈ പാർട്ടി പ്രവേശനം.

ഹിമാചല്‍ പ്രദേശ് സ്വദേശിയായ ദലീപ് സിംഗ് റാണയാണ് ലോകമാകെ ഗ്രേറ്റ് ഖാലി എന്ന പേരില്‍ പ്രശസ്‌തനായത്. 2000ല്‍ പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്ത് എത്തുന്നതിന് മുന്‍പ് പഞ്ചാബ് പൊലീസില്‍ ഉദ്യോഗസ്ഥനായിരുന്നു ഖാലി.

“ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. രാജ്യത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനമാണ് അദ്ദേഹത്തെ ശരിയായ പ്രധാനമന്ത്രിയാക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനായുള്ള ഭരണത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു. ബിജെപിയുടെ ദേശീയ നയമാണ് എന്നെ ആകർഷിച്ചത്” – ഖാലി പറഞ്ഞു. ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേരുന്നതോടെ യുവാക്കൾക്കും രാജ്യത്തെ മറ്റ് ആളുകൾക്കും ഇത് പ്രചോദനമാകുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു.

ബിജെപിയെ തന്റെ രൂപം പോലെ ബലമുള‌ളതാക്കാന്‍ ഖാലിക്ക് കഴിയട്ടെയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആശംസിച്ചു. 49 കാരനായ ഗ്രേറ്റ് ഖാലി 2021ലെ ഡബ്ല്യു.ഡബ്ല്യു.ഇ ഹാൾ ഓഫ് ഫെയിം ക്ലാസിൽ ഇടംനേടിയ മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യനാണ്. 2007-ൽ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles