Thursday, January 1, 2026

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസാണ് ഊരാളുങ്കല്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ മറവില്‍ നടക്കുന്നത്. ഇതിന്റെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ദുരൂഹമാണ് സര്‍ക്കാരും ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മിലുള്ള ബന്ധം. പ്രവര്‍ത്തനം സംശായാസ്പദമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ് ആണ് ഊരാളുങ്കല്‍. നോട്ടു നിരോധന കാലം മുതല്‍ ഊരാളുങ്കലിന്റെ ഇടപാടുകളില്‍ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം കേരള പൊലീസിന്റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു.

ഡേറ്റാ ബേസിലേക്ക് സ്വകാര്യ കമ്പനിക്ക് പ്രവേശനം അനുവദിക്കുന്നതോടെ അതീവ രഹസ്യസ്വഭാവമുള്ള രേഖകളാണ് ചോരാന്‍ പോകുന്നതെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് സുപ്രധാനമായ ഈ കരാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പിച്ചിരിക്കുന്നത്. ഡാറ്റാ കൈമാറ്റം ഉടന്‍ പിന്‍വലിക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles