Monday, May 20, 2024
spot_img

കേരളത്തിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചത്ത് കിടക്കുന്നു; ഇന്‍റലിജന്‍സ് ഏജന്‍സികളും കേന്ദ്രസര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ ചെവികൊണ്ടില്ല; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അല്‍ഖ്വയ്‌ദ ഭീകരര്‍ പിടിയിലായതോടെ വര്‍ഷങ്ങളായി ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിവിധ തീവ്രവാദ സംഘടനകളുടെ ചാവേറുകള്‍ കേരളത്തിലുണ്ടെന്നത് ആശങ്കാജനകമാണെന്നും മത ഭീകരവാദികളുടെ സുരക്ഷിതമായ ഒളിത്താവളമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുണ്ടായിട്ടും അത് കണ്ടുപിടിക്കാനുളള ഒരു നടപടിയും കേരളത്തില്‍ ഉണ്ടായില്ല. വിവിധ ഇന്‍റലിജന്‍സ് ഏജന്‍സികളും കേന്ദ്രസര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം ചെവികൊണ്ടില്ല. കേരളത്തിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചത്ത് കിടക്കുകയാണ്. കേരള പൊലീസിന് അകത്തെ ഭീകരവാദ സാന്നിദ്ധ്യവും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരള പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഭീകരവാദ ശക്തികളോട് മൃദുസമീപനം കാണിക്കുന്നതിന്‍റെ ഫലമായാണ് സംസ്ഥാനം തീവ്രവാദികളുടെ ഒളിത്താവളമായി മാറിയതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles