Categories: General

‘ഗവര്‍ണ്ണറെ ആക്ഷേപിക്കാന്‍ വന്ന സതീശനെയാണ് മുക്കാലിയില്‍ കെട്ടി അടിക്കേണ്ടത്’; ഡി ലിറ്റ് വിവാദത്തില്‍ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് പുറത്തു വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ
രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ (V D Satheesan) കെ സുരേന്ദ്രന്‍.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച സംഭവത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് അടക്കം പങ്കുവച്ച് ഫേസ്ബുക്കിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്റെ പോസ്റ്റ്

‘തറനിലവാരത്തിലുള്ള ഈ കത്ത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടതെന്നും, കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവര്‍ണ്ണറെ ആക്ഷേപിക്കാന്‍ വന്ന പ്രതിപക്ഷ നേതാവിനെ മുക്കാലിയില്‍ കെട്ടി അടിക്കണം എന്നുമാണ് കെ സുരേന്ദ്രന്റെ പോസ്റ്റിലെ പ്രതികരണം.’

ഡിസംബര്‍ ഏഴിനായിരുന്നു കേരള യൂണിവേഴ്‌സിറ്റി വി സി ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയത്. ഔദ്യോഗിക ലെറ്റര്‍ പാഡ് ഒഴിവാക്കിയാണ് വിസി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. ഒരു വെള്ള പേപ്പറില്‍ സീല് പോലുമില്ലാതെയാണ് കത്ത് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശുപാര്‍ശ എതിര്‍ത്തതായി വി സി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തീര്‍ത്തും അനൗദ്യോഗികമായ നടപടികളാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നെന്ന് കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

B4 Admin

Recent Posts

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

3 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

3 hours ago

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…

4 hours ago

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം ആശ്വാസമാകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…

5 hours ago

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ പാളിച്ചകളോ ?

ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…

5 hours ago

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

19 hours ago