Saturday, October 3, 2026

മടിയില്‍ കനമുള്ളതുകൊണ്ടാണ് പിണറായിക്ക് മറുപടിയില്ലാത്തത്: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് മടിയില്‍ കനമുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ സർവകലാശാലകളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവർണർ ചൂണ്ടിക്കാണിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും മാർകിസ്റ്റ് പാർട്ടിക്കാരെയും ഭാര്യമാരെയും നിയമിക്കാനാണ് തീരുമാനമെങ്കിൽ അത് തുറന്ന് പറയണം. രാജ്ഭവനെ രാഷ്ട്രീയമായി ബിജെപി ഉപയോഗിച്ചിട്ടില്ല. നരേന്ദ്രമോദി സർക്കാരിന്റെ ഏഴുവർഷത്തെ ഭരണത്തിനിടെ ഒരിക്കൽ പോലും ഒരു സ്വാധീനത്തിനും
പാർട്ടി ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles