Monday, June 17, 2024
spot_img

‘കെ റെയില്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രം’; തുറന്നടിച്ച് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹമാണെന്ന് അദ്ദേഹം പറഞ്ഞു.

‘സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണ്. അറസ്റ്റുചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടി കിരാതമാണ്. ജനങ്ങളുടെ വികാരം മനസിലാക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട് പോകാനുള്ള നീക്കം ബിജെപി തടയും.കേരളത്തിന്റെ താത്പര്യം സംരക്ഷിച്ച് പദ്ധതിക്ക് അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നയം മാതൃകയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്’- സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles