Kerala

പോപ്പുലർ ഫ്രണ്ട് നിരോധനം കോൺഗ്രസിന് തിരിച്ചടി; മന്ത്രി അഹമ്മദ് ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധം; മന്ത്രിയെ ഉടൻ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ഘടകകക്ഷിയായ ഐഎൻഎല്ലിന്റെ തലവനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്റെ തലവനും ഒരാളെന്നും തീവ്രവാദസംഘടനയുമായി നേരിട്ടു ബന്ധമുള്ള ഘടകകക്ഷിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

അദ്ദേഹം പറഞ്ഞതിങ്ങനെ,
‘‘രാജ്യത്തെ തകർക്കാൻ തീവ്രവാദ ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഈ സംഘടനയുടെ തലവനായ മുഹമ്മദ് സുലൈമാനാണ് ഐഎൻഎല്ലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമാണ്.ഈ മന്ത്രിയെ മുഖ്യമന്ത്രി ഉടൻ പുറത്താക്കണം.

രാജ്യത്താകമാനം നടന്ന റെയ്ഡിലൂടെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഭീകരപ്രവർത്തനം തെളിഞ്ഞിട്ടും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്നു പറഞ്ഞ സിപിഎമ്മിനും പിഎഫ്ഐയും ആർഎസ്എസും ഒരുപോലെയെന്നു പറഞ്ഞു പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശിയ കോൺഗ്രസിനുമുള്ള തിരിച്ചടിയാണ് ഈ നിരോധനം. ഈ രണ്ടു മുന്നണികളും സഹായിച്ചതോടെ രാജ്യത്തെങ്ങും ലഭിക്കാത്ത പിന്തുണ ഈ ഭീകരസംഘടനയ്ക്കു കേരളത്തിൽ കിട്ടി. കേരളത്തെ ഈ അപായസ്ഥിതിയിൽ എത്തിച്ചതിന് ഇടതും വലതും മുന്നണികളാണ് ഉത്തരവാദി. ഈ തീവ്രവാദ സംഘടനയുടെ പിന്തുണയോടെ കേരളത്തിലെ പല തദ്ദേശസ്ഥാപനങ്ങളും ഇരുമുന്നണികളും ഭരിക്കുന്നു. നാടിന്റെ സുരക്ഷയെ ഓർത്തെങ്കിലും ഇൗ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കോൺഗ്രസും സിപിഎമ്മും തയാറകണം’’

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത് സ്വാഗതാർഹമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി . ഇത് പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ ബലിദാനികൾക്കുള്ള ആദരവാണ്. പോപ്പുലർ ഫ്രണ്ടിനെ രാഷ്ട്രീയമായി സഹായിച്ചവർക്കുള്ള തിരിച്ചടി കൂടിയാണിതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.

പിഎഫ്ഐ നിരോധിക്കേണ്ടതില്ലെന്ന് പറയുന്ന സിപിഎമ്മിനും ആർഎസ്എസിനെയും നിരോധിക്കണം എന്നു പറയുന്ന കോൺഗ്രസിനും ഉത്തരംമുട്ടിയിരിക്കുകയാണ്. രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന വിധ്വംസക പ്രവർത്തനം പുറത്തുവന്നിട്ടും അവരെ നിരോധിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ചോരപ്പുഴ ഒഴുക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും സിപിഎം നിരോധനത്തെ എതിർക്കുന്നത് ജനം വിലയിരുത്തുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു .

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

4 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

4 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

5 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

5 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

6 hours ago