തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം അഭിപ്രായ സ്വരൂപീകരണത്തിനും പരിഹാരത്തിനുമായി ഗൃഹസന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ട്രോളി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കോടിയേരി വീടുകയറുന്നതു കൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ല, അതുകൊണ്ട് ചിലപ്പോള്‍ ദുര്‍മേദസ് കുറഞ്ഞു കിട്ടുമെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വീടുകളിലെത്തി അവരോട് കുടുംബവിശേഷങ്ങള്‍ ചോദിക്കാന്‍ നില്‍ക്കേണ്ടെന്നും അവര്‍ കോടിയേരിയോട് തിരിച്ചു കുടുംബ വിശേഷം ചോദിച്ചാല്‍ പണി കിട്ടുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരേ ബാര്‍ ഡാന്‍സര്‍ ഉയര്‍ത്തിയ പരാതി പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം. കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സിപിഎം ഗതി പിടിക്കുമെന്നു കരുതേണ്ടെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി പറഞ്ഞു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…