Thursday, September 24, 2026

ഗൃഹസന്ദര്‍ശനം നടത്തുന്ന കോടിയേരി ബാലകൃഷ്ണനെ ട്രോളി കെ സുരേന്ദ്രന്‍; ആയിരം വട്ടം കോടിയേരി പമ്പയില്‍ മുങ്ങിയാലും സിപിഎം ഗതിപിടിക്കില്ല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം അഭിപ്രായ സ്വരൂപീകരണത്തിനും പരിഹാരത്തിനുമായി ഗൃഹസന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ട്രോളി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കോടിയേരി വീടുകയറുന്നതു കൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ല, അതുകൊണ്ട് ചിലപ്പോള്‍ ദുര്‍മേദസ് കുറഞ്ഞു കിട്ടുമെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വീടുകളിലെത്തി അവരോട് കുടുംബവിശേഷങ്ങള്‍ ചോദിക്കാന്‍ നില്‍ക്കേണ്ടെന്നും അവര്‍ കോടിയേരിയോട് തിരിച്ചു കുടുംബ വിശേഷം ചോദിച്ചാല്‍ പണി കിട്ടുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരേ ബാര്‍ ഡാന്‍സര്‍ ഉയര്‍ത്തിയ പരാതി പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം. കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സിപിഎം ഗതി പിടിക്കുമെന്നു കരുതേണ്ടെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി പറഞ്ഞു.

Related Articles

Latest Articles