Thursday, January 1, 2026

നാളെ സി പി എമ്മിന്‍റെ ഹര്‍ത്താല്‍ ഉണ്ടാകുമോ? പരിഹസിച്ച് കെ സുരേന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ്

കോഴിക്കോട്: എങ്ങും കശ്മീരിനെ കുറിച്ചുള്ള ചർച്ചകൾ നിറയുമ്പോൾ നാളെ ഹർത്താലാണോ എന്ന് സഖാക്കളോട് ചോദിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയപ്പോൾ ഹർത്താൽ നടത്തിയ പാർട്ടി ആയതുകൊണ്ട് ചോദിക്കുകയാണ് എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍റെ പരാമര്‍ശം .

സിപിഎമ്മിന്‍റെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൈവിട്ട് പോയ വോട്ട് തിരിച്ച് പിടിക്കാൻ പറ്റുമോ എന്ന് നോക്കുമായിരിക്കും എന്നും നേതാക്കന്മാർ ഭയങ്കര ബുദ്ധിമാന്മാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും കെ സുരേന്ദ്രൻ പരിഹസിക്കുന്നു

Related Articles

Latest Articles