Saturday, May 18, 2024
spot_img

ഈ ദിനം മഹത്തരമെന്ന് ബിജെ‌പി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവ്

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെ സന്തോഷം പങ്കുവച്ച് ബി ജെ പി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവിന്‍റെ ട്വീറ്റ്. ഈ ദിനത്തെ മഹത്തരമായ ഒന്നായി കണക്കാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ ശ്യാമ പ്രസാദ് മുഖര്‍ജി ഉള്‍പ്പടെ ആയിരങ്ങളുടെ രക്തസാക്ഷിത്വം മാനിക്കപ്പെടുന്ന നിമിഷമാണ് ഇതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏഴ് പതിറ്റാണ്ട് പഴക്കമുള്ള മുഴുവന്‍ ഭാരതീയരുടെയും ആവശ്യം നമ്മുടെ കണ്‍മുന്നില്‍ സാക്ഷാത്കരിക്കപ്പെടുന്ന നിമിഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Latest Articles