Wednesday, June 19, 2024
spot_img

കരിന്തളം കോളേജ് അധികൃതർ നൽകിയ വ്യാജരേഖക്കേസിൽ കെ വിദ്യയുടെ അറസ്റ്റ് ഇന്നില്ല;തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നീലേശ്വരം പൊലീസ് നോട്ടീസ് നൽകും

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ ജോലിക്കായി
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ ജാമ്യം ലഭിച്ച മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയെ കരിന്തളം കോളേജ് അധികൃതർ നൽകിയ വ്യാജരേഖക്കേസിൽ നീലേശ്വരം പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യില്ല.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യയ്ക്ക് നോട്ടിസ് നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതുപ്രകാരം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നീലേശ്വരം പൊലീസ് വിദ്യയ്ക്ക് നോട്ടിസ് നൽകും. വിദ്യയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതി ഇന്നത്തെ അറസ്റ്റ് ഒഴിവാക്കിയത്. വിദ്യയ്ക്ക് ജാമ്യം അനുവദിച്ച മണ്ണാർക്കാട് കോടതിക്കു പുറത്ത് നീലേശ്വരം പൊലീസ് എത്തിയതിനാൽ കരിന്തളം കോളേജ് അധികൃതർ നൽകിയ വ്യാജരേഖക്കേസിൽ ഇന്ന് വിദ്യയെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ ജോലിക്കായി
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം, ഒരു കാരണവശാലും കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി വിദ്യക്ക് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശമുണ്ട്.

പ്രതീകാത്മക ചിത്രം

Related Articles

Latest Articles