മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രൻ. രവീന്ദ്രൻ ബോധപൂർവ്വം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു. സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറയുന്നു. രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ മൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ മന്ത്രി കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്നും കൂട്ടിച്ചേർത്തു.

