cbi investigation on sv pradeep death
തിരുവനന്തപുരം:മാധ്യമ പ്രവർത്തകനായിരുന്ന എസ് വി പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക്.ആദ്യ ഘട്ടം എന്ന നിലയിൽ പ്രദീപിന്റെ അമ്മ ആർ വസന്ത കുമാരി നാളെ (ബുധനാഴ്ച 20.01.21) സെക്രട്ടേറിയറ്റ് നടയിൽ രാവിലെ 10 മണി മുതൽ ഏകദിന സത്യാഗ്രഹം അനുഷ്ടിക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും. ഒ രാജഗോപാൽ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മാധ്യമ പ്രവർത്തകർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിൽ കൻവീനർ കെ എം ഷാജഹാൻ അറിയിച്ചു.
പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരവധി ക്യാമ്പയിനുകളും പ്രതിഷേധങ്ങളും ലോകവ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നടന്നുവരികയാണ്. പ്രദീപിന്റെ ഘാതകരെ എത്രയും വേഗം കണ്ടുപിടിക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം.സത്യം വിളിച്ചു പറയുന്നവരെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കുന്ന ഭീകരമായ നയമാണ് പ്രദീപിന്‍റെ പെട്ടെന്നുളള മരണത്തിനു പിന്നിലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആക്ഷൻ കൗൺസിൽ കൺവീനർ കെ.എം ഷാജഹാൻ,ആക്ഷൻ കൗൺസിൽ പ്രവർത്തകരായ സന്ദീപ് വചസ്പതി, റോയ് മാത്യു, തത്വമയി എഡിറ്റർ ഇൻ ചീഫും സിഇഒയുമായ രാജേഷ് പിള്ള തുടങ്ങിയവരും എസ്.വി പ്രദീപിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പൊതുപ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…