Sunday, December 14, 2025

‘കദളിനിവേദ്യം’ പ്രസിദ്ധീകരിച്ചു; പ്രകാശനം ചെയ്തത് ഗുരുവായൂർ കൃഷ്ണനാട്ടം മുൻ കളിയോഗം ആശാന്റെ ജീവിതഗന്ധിയായ പുസ്തകം

തൃശ്ശൂർ: ഗുരുവായൂർ കൃഷ്ണനാട്ടം മുൻ കളിയോഗം ആശാനായ കെ. സുകുമാരന്റെ ജീവിതഗന്ധിയായ പുസ്തകം പ്രകാശനം ചെയ്തു. ‘കദളിനിവേദ്യം’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ നിരവധി സാഹിത്യകാരന്മാർ പങ്കെടുത്തു. സാഹിത്യക്കാരൻ സി. രാധാകൃഷ്ണൻ പ്രോഫ. പി. കെ. ശാന്തകുമാരി എന്നിവരായിരുന്നു മുഖ്യാതിഥികൾ.

മാധ്യമ പ്രവർത്തകനായ ജയപ്രകാശ് കേശവനാണ് പുസ്തകത്തിന്റെ രചയിതാവ്. തൃശ്ശൂർ കറന്റ് ബുക്സാണ് കദളിനിവേദ്യം പ്രസിദ്ധീകരിച്ചത്.

സി. രാധാകൃഷ്ണൻ പ്രോഫ. പി. കെ. ശാന്തകുമാരി നൽകി ‘കദളിനിവേദ്യം’ ഔപചാരികമായി പുറത്തിറക്കി. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Related Articles

Latest Articles