Tuesday, September 22, 2026

മുഖ്യമന്ത്രിയും പരിവാരങ്ങളും ഇന്ന് ലണ്ടനിൽ ; ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ഇന്ന്

ലണ്ടൻ : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടൻ സന്ദർശിക്കും . ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ.യൂസഫലിയും പരിപാടിയല്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ചൊവ്വാഴ്ച്ച യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്നലെ കാള്‍ മാക്‌സിന്റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിദേശ പര്യടനം തുടക്കത്തിലേ തന്നെ വിവാദവുമായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനത്തിന് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്.

Related Articles

Latest Articles