തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കടവൂർ ശിവദാസൻ (87) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. അന്ത്യം. കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ രണ്ടുവട്ടംവീതം മന്ത്രിയായിരുന്ന അദ്ദേഹം തൊഴിൽ, എക്സൈസ്, വൈദ്യുതി, ആരോഗ്യം, വനം, ഗ്രാമവികസനം, ഭവനനിർമാണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സംസ്കാരം ഇന്ന് വൈകീട്ട് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും. രാവിലെ 10 മുതൽ കൊല്ലം ഡിസിസിയിലും 11.30 മുതൽ വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
ആര്‍എസ്പിയിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ കടവൂര്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1980 ലും 1982 ലും ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും ജയിച്ചു.
അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ചതിന്റെ പിന്നിൽ കടവൂർ ശിവദാസനായിരുന്നു. അതോടെയാണ് എല്ലാ മേഖലയിലും ക്ഷേമനിധി ബോര്‍ഡ് കേരളത്തില്‍ നടപ്പിൽ വന്നത്. തൊഴിലാളി വിഭാഗങ്ങളെ കോണ്‍ഗ്രസിനൊപ്പം നിലനിര്‍ത്തുന്നതില്‍ കടവൂര്‍ ശിവദാസന്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.
വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവര്‍ മക്കളാണ്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള് സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര് എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…