Thursday, September 24, 2026

ക​ട​വൂ​ർ ശി​വ​ദാ​സ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മുതിർന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ക​ട​വൂ​ർ ശി​വ​ദാ​സ​ൻ (87) അ​ന്ത​രി​ച്ചു. ഇന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. അ​ന്ത്യം. കെ.​ക​രു​ണാ​ക​ര​ൻ, എ.​കെ.​ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​ക​ളി​ൽ ര​ണ്ടു​വ​ട്ടം​വീ​തം മ​ന്ത്രി​യാ​യി​രു​ന്ന അദ്ദേഹം തൊ​ഴി​ൽ, എ​ക്സൈ​സ്, വൈ​ദ്യു​തി, ആ​രോ​ഗ്യം, വ​നം, ഗ്രാ​മ​വി​ക​സ​നം, ഭ​വ​ന​നി​ർ​മാ​ണം തു​ട​ങ്ങി​യ പ്ര​ധാ​ന വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെയ്തിട്ടുണ്ട്.
സംസ്‌കാരം ഇന്ന് വൈകീട്ട് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും. രാ​വി​ലെ 10 മു​ത​ൽ കൊ​ല്ലം ഡി​സി​സി​യി​ലും 11.30 മു​ത​ൽ വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

ആര്‍എസ്പിയിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ കടവൂര്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1980 ലും 1982 ലും ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും ജയിച്ചു.

അം​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​വേ​ണ്ടി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് രൂ​പ​വ​ത്ക​രി​ച്ചതിന്റെ പിന്നിൽ കടവൂർ ശി​വ​ദാ​സ​നായിരുന്നു. അ​തോ​ടെ​യാ​ണ് എ​ല്ലാ മേ​ഖ​ല​യി​ലും ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ൽ വ​ന്ന​ത്. തൊഴിലാളി വിഭാഗങ്ങളെ കോണ്‍ഗ്രസിനൊപ്പം നിലനിര്‍ത്തുന്നതില്‍ കടവൂര്‍ ശിവദാസന്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവര്‍ മക്കളാണ്.

Related Articles

Latest Articles