kajal-agarwal
തെന്നിന്ത്യയിൽ ഏറ്റവുംകൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് കാജൽ അഗർവാൾ. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു തനിക്ക് ആദ്യത്തെ കൺമണി ജനിച്ച വിവരം കാജൽ ആരാധകരുമായി പങ്കുവെച്ചത്. നീൽ കിച്ച്ലു എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിത മാതൃദിനത്തിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
നീ എത്ര വിലപ്പെട്ടതാണെന്ന് നിനക്കറിയാമോ? എന്നും എക്കാലവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നത് നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ എന്റെ കൈകളിൽ ഏറ്റുവാങ്ങിയ നിമിഷം, നിന്റെ കുഞ്ഞു കൈ എന്റെ കൈയിൽ പിടിച്ചു, നിന്റെ ചുടുനിശ്വാസം അറിഞ്ഞ നിമിഷം, നിന്റെ മനോഹരമായ കണ്ണുകൾ കണ്ട നിമിഷം, ഞാൻ എന്നെന്നേക്കുമായി നിന്നോട് സ്നേഹത്തിലാണെന്ന് എനിക്കറിയാമായിരുന്നു- കാജൽ പറയുന്നു.
നീ എന്റെ ആദ്യത്തെ കുഞ്ഞാണ്. എന്റെ ആദ്യത്തെ മകൻ. ശരിക്കും, എന്റെ ആദ്യത്തെ എല്ലാം. വരും വർഷങ്ങളിൽ, നിന്നെ ഓരോ കാര്യങ്ങൾ പഠിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. പക്ഷേ ഇതിനോടകം തന്നെ നീ അനന്തമായ പലതും എന്നെ പഠിപ്പിച്ചു. ഒരു അമ്മയാകാൻ, നിസ്വാർഥനായിരിക്കാൻ, പരിശുദ്ധമായ സ്നേഹത്തെക്കുറിച്ച്, എന്റെ ശരീരത്തിന് പുറത്ത് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അങ്ങനെ പലതും നീ എന്നെ പഠിപ്പിച്ചു. മാത്രമല്ല ഇത് വളരെ ഭയാനകമായ കാര്യമാണ്, എന്നാൽ അതിനേക്കാളുപരി അത് മനോഹരവുമാണ്. പിന്നെ എനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഇവയെല്ലാം ആദ്യമായി അനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ നിന്നോട് നന്ദി പറയുന്നു. ഇതിന് കഴിയുമായിരുന്ന മറ്റാരുമില്ല. എന്റെ കുഞ്ഞ് രാജകുമാരാ, അതിനായി ദൈവം നിന്നെ തെരഞ്ഞെടുത്തു.
നീ ശക്തനും സ്നേഹമുള്ളവനും ഹൃദയശുദ്ധിയുള്ളവനും ആയിത്തീരാൻ ഞാൻ പ്രാർഥിക്കുന്നു. നീ ധൈര്യശാലിയും കരുണയും ക്ഷമയും ഉള്ളവനായി തീരാൻ ഞാൻ പ്രാർഥിക്കുന്നു. ഇതിനോടകം തന്നെ ഇതെല്ലാം ഞാൻ നിന്നിൽ കാണുന്നു. നീ എന്റേത് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നീ ആണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും, കുഞ്ഞേ. അത് നീ ഒരിക്കലും മറക്കരുതെന്നാണ് കാജൽ കുറിച്ചിരിക്കുന്നത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…