കൊച്ചി : മലയാളി കായിക പ്രേമികളുടെ വേറിട്ട കൂട്ടായ്മയായ ‘കളിക്കളം’ ഗ്രൂപ്പിന്റെ കായിക സംഗമം ഉത്സവാന്തരീക്ഷത്തിൽ നടന്നു. 2018 ഫുട്ബോൾ ലോകകപ്പ് മത്സരസമയത്തു അംഗങ്ങൾ ടെലിവിഷനിൽ മത്സരങ്ങൾ കാണുമ്പോൾ കളിപറയാനും വഴക്കടിക്കാനും തുടങ്ങിയ ഈ എളിയ സംരംഭം ഇന്ന് അംഗങ്ങളുടെ എണ്ണത്തിൽ വാട്‌സ്ആപ്പ് പരിധി എത്തി നിൽക്കുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റർ ടിനു യോഹന്നാൻ,അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്ടനുമായ ടോം ജോസഫ്, മലയാളികളെ ഫുട്ബാൾ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിൽ എത്തിച്ച ഷൈജു ദാമോദരൻ തുടങ്ങിയവർ ഈ കൂട്ടായ്മയുടെ ആവേശമാണ്. ദുരിതാശ്വാസ സഹായം, കായിക താരങ്ങൾക്കുള്ള സാമ്പത്തികസഹായങ്ങൾ, ഗ്രാമ പ്രദേശത്തെ കുട്ടികൾക്ക് കായിക ഉപകരണ വിതരണം, രക്തദാനം, അശരണർക്കും ആലംബഹീനർക്കു മുള്ള സഹായം എന്നിങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തിലാണ് കളിക്കളം ഗ്രൂപ്പ് അംഗങ്ങൾ.
പകലന്തിയോളം മനസ്സുനിറയെ ഫുട്ബോളും ക്രിക്കറ്റും കളിച്ചു വിജയികളായവർക്കുള്ള സമ്മാനദാനം ഗ്രൂപ്പ് അംഗം കൂടിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ നിർവ്വഹിച്ചു. മഞ്ഞപ്പടയ്ക്ക് പിന്തുണയേകി ISL മത്സരവും കണ്ടു പിരിയുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സിന് അവസാന നിമിഷങ്ങളിൽ സമനില വഴങ്ങേണ്ടി വന്ന സങ്കടവുമായാണ് ഗ്രൂപ്പ് അംഗങ്ങൾ മടങ്ങിയത്.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…