കൊച്ചി: കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് തൊട്ടരുകിലുള്ള ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞ ആലുവയിലെ ബന്ധുവീട്ടില്‍ കൊലയ്ക്ക് ഉപയോഗിച്ച് തോക്ക് ഒളിപ്പിച്ചു എന്നായിരുന്നു പ്രതികള്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ആദ്യം നല്കിയ മൊഴി. കേരളാ പൊലീസിന്റെ സഹാത്തോടെ ക്യൂ ബ്രാഞ്ച് ആലുവയിലെ ബന്ധുവീട്ടില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല.
തുടര്‍ന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് തൊട്ടരുകിലുള്ള ഓടയില്‍ കോര്പറേഷന് ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. പ്രതികളുമായി തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടരുകയാണ്. ഈ തോക്ക് തന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും.
ഉഡുപ്പിയില്‍ വച്ചായിരുന്നു കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ രാത്രി തിരുവനന്തപുരത്തെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…
ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി
ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…
സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം
ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…
തിരുവല്ലയിൽ സ്കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക്…