Wednesday, January 7, 2026

കല്യാണ്‍ സിംഗിന്റെ വിയോഗം ബാക്കിയാക്കുന്നത് രാമ ക്ഷേത്രത്തിന്റെ ചരിത്രം

ബിജെപിയെ സംബന്ധിച്ച്‌ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിംഗിന്റെ വിയോഗം തീരാ നഷ്ടമാണ്.89 വയസായിരുന്നു. ലക്‌നൗ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലായ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ടുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചു 1991ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച്‌ ഒഴിഞ്ഞു.1997ല്‍ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.

1999ല്‍ ബി.ജെ.പി വിട്ട കല്യാണ്‍ സിംഗ് 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004ല്‍ ബുലന്ദേശ്വറില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച്‌ വിജയിച്ചു. 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് വീണ്ടും പാര്‍ട്ടി വിട്ട സിംഗ് 2019 ലാണ് ബി.ജെ.പിയില്‍ തിരിച്ചെത്തിയത്. കല്യാണ്‍ സിംഗിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക നിമിഷം 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദിന്റെ പതനമായിരുന്നു. കര്‍സേവകര്‍ മസ്ജിദ് പൊളിച്ചുമാറ്റി മണിക്കൂറുകള്‍ക്ക് ശേഷം, ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. എന്നാല്‍ ഇതിനര്‍ത്ഥം ബാബറി മസ്ജിദ് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ അദ്ദേഹത്തിന് ഖേദമുണ്ടെന്നല്ല.
ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ടതാകാം എന്നായിരുന്നു രാമക്ഷേത്രത്തിനായുളള 2020ലെ ഭൂമി പൂജയ്ക്ക് മുന്‍പ് സിംഗ് ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. പൊളിക്കല്‍ ഉണ്ടായിരുന്നില്ലെങ്കില്‍, ഒരുപക്ഷേ കോടതികളും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുമായിരുന്നു.

ക്ഷേത്രം ഉയരുന്നതുവരെ ജീവിക്കണമെന്നാണ് തന്റെ അവസാനത്തെ ആഗ്രഹമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
1932 ജനുവരി അഞ്ചിന് ജനിച്ച കല്യാണ്‍ സിംഗ് 1967ലാണ് ആദ്യമായി എം.എല്‍.എയായത്. അതിനുശേഷം അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ പലതവണ വിജയിക്കുകയും ബി.ജെ.പിയില്‍ സുപ്രധാന പദവികള്‍ വഹിക്കുകയും ചെയ്തു. പൊതുജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടു.1991 ജൂണ്‍ മുതല്‍ 1992 ഡിസംബര്‍ വരെയും 1997 സെപ്റ്റംബര്‍ മുതല്‍ 1999 നവംബര്‍ വരെയും ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു സിംഗ്.രണ്ട് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ അദ്ദേഹം 1999ല്‍ ബി.ജെ.പി വിട്ടു. എന്നാല്‍ 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് വീണ്ടും പാര്‍ട്ടി വിട്ട അദ്ദേഹം 2014 ലാണ് ബി.ജെ.പിയില്‍ തിരിച്ചെത്തിയത്. 2019ല്‍ അദ്ദേഹത്തിന്റെ രാജ്ഭവന്‍ കാലാവധി അവസാനിച്ച ഉടന്‍ സിംഗ് വീണ്ടും ബി.ജെ.പിയില്‍ സജീവമാകുകയും രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.

Related Articles

Latest Articles