തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമസംവിധായകനും സിപിഎം സഹയാത്രികനുമായ കമലിനെതിരെ പീഡന ആരോപണവുമായി യുവതി. കമലിനെതിരേ യുവനടി ഉയര്‍ത്തിയ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കമല്‍ നായിക വേഷം വാഗ്ദാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. കമലിന്റെ ഔദ്യോഗികവസതിയില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നുണ്ട്.
കമല്‍ സ്വന്തം കൈപ്പടയില്‍ 2019 ഏപ്രില്‍ മുപ്പതിന് എഴുതി നല്‍കിയ കത്തും യുവതി പുറത്തുവിട്ടു. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന ഭീഷണി വേണ്ടെന്നും പോസ്റ്റ് പിന്‍വലിക്കില്ലെന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് നടിമാരെ കമല്‍ ‘ആമി’യുടെ ചിത്രീകരണവേളയില്‍ പീഡിപ്പിച്ചതായി വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

