Monday, May 20, 2024
spot_img

ഹിന്ദു തീവ്രവാദി പ​രാ​മ​ർ​ശം; ക​മ​ൽഹാ​സ​ന് മു​ൻ​കൂ​ർ ജാ​മ്യം

ചെ​ന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശത്തിനെതിരെ നൽകിയ കേസിൽ നടനും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വുമായ ക​മ​ൽ​ഹാ​സ​ന് മു​ൻ​കൂ​ർ ജാ​മ്യം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ മ​ധു​ര ബെ​ഞ്ചാ​ണ് ക​മ​ൽ​ഹാ​സ​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ ഭീ​ക​ര​വാ​ദി ഹി​ന്ദു​വാ​ണെന്ന കമലിന്റെ പ്രസ്താവനക്കെതിരെ ഹി​ന്ദു മു​ന്ന​ണി ക​ക്ഷി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അരവക്കുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു കമൽ വിവാദ പരാമർശം നടത്തിയത്.

76 കേ​സു​ക​ളാ​ണ് ക​മ​ൽ​ഹാ​സ​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ച്ച​ത​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ കേ​സി​ലുണ്ട്. നേരത്തെ ഈ കേസുകളിൽ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കമല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ തള്ളേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കമലിന്റെ മുഴുവന്‍ പ്രസംഗവും വിലയിരുത്തിയ ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Related Articles

Latest Articles