മനാമ: ബഹ്‌റൈനിലെ ഏതാനും കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറന്ന നൃത്തശില്പമായ “കമല” വീണ്ടും കേരളത്തിലെത്തും. അടുത്തമാസം 10 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സൂര്യയുടെ ബാനറിലാണ് നൃത്തശില്പം അവതരിപ്പിക്കുക. കമലയുടെ അണിയറ പ്രവർത്തകരും ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളും ചേര്‍ന്ന് ബഹ്റൈനില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ വിവിധ പരിപാടികളോടൊപ്പം ഈ നൃത്തശില്പം കൂടി ഉൾപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥ എന്ന നോവലിലെ കമല എന്ന കഥാപാത്രത്തിന്‍റെ ജീവിതമാണ് നൃത്താവിഷ്കാരത്തിന് ആധാരം. ബഹ്‌റൈനിലെ കലാകാരിയായ സ്നേഹ അജിത്താണ് ഈ നൃത്തശിൽപ്പത്തിൽ കമലയായി എത്തുക. നൃത്താധ്യാപിക വിദ്യാ ശ്രീകുമാറാണ് നൃത്താവിഷ്കാരവും നൃത്ത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നൃത്തശില്പത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീകുമാർ രാമകൃഷ്ണനാണ്. എൽ സമ്പത്ത് കുമാറിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് പ്രശസ്തസംഗീതജ്ഞനായ പാലക്കാട് ശ്രീറാമാണ്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…