Wednesday, September 23, 2026

കോൺഗ്രസിൽ നിന്ന് രാജി വെച്ച് കമ്രുൾ ഇസ്ലാം ചൗധരി; പാർട്ടിയുടെ ദിശയില്ലായ്മയും നേതൃത്വത്തിന്റെ ആശയകുഴപ്പവും രാജിയ്ക്ക് കാരണം

 

ആസ്സം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) ജനറൽ സെക്രട്ടറി കമ്രുൾ ഇസ്ലാം ചൗധരി, കോൺഗ്രസിൽ നിന്ന് രാജിവെച്ചു.’ദിശയില്ലായ്മയും’ ‘ആശയക്കുഴപ്പത്തിലായ’ നേതൃത്വവുമാണ് തന്റെ രാജിയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ചൗധരി രാജിവെച്ചു , കൂടാതെ തന്റെ രാജിക്കത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) പ്രസിഡന്റ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തിൽ, “ഐഎൻസിയെ പ്രതിനിധീകരിക്കാൻ എനിക്ക് അവസരം നൽകിയതിന് നിങ്ങൾക്കും ഐ എൻ സി നേതൃത്വത്തിനും ഹൃദയം നിറഞ്ഞ നന്ദി, അതായത് എൻ എസ് യു ഐയുടെ ദേശീയ സെക്രട്ടറി, പ്രസിഡന്റ് എ പി വൈ സി, കൂടാതെ എ പി സി സി ജനറൽ സെക്രട്ടറിയും.എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എ പി സി സിയുടെ ദിശാബോധമില്ലാത്തതും ആശയക്കുഴപ്പത്തിലായതുമായ നേതൃത്വം കാരണം അസമിലെ കോൺഗ്രസിന്റെ അസ്ഥിരതയും കാരണം ഐ എൻ സി അംഗമായി തുടരാൻ എനിക്ക് ഒരു കാരണവും അവശേഷിപ്പിച്ചിട്ടില്ല.” രാജിക്കത്തിലെ വരികളാണിവ.

അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഐ എൻ സി എംഎൽഎമാരിൽ നിന്ന് ക്രോസ് വോട്ടിംഗ് നടന്നുവെന്നത് മുതിർന്ന നേതാക്കൾ പരസ്യമായി അംഗീകരിച്ചിട്ടും എംഎൽഎമാർക്കെതിരെ നടപടിയെടുക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. പാർട്ടിയുടെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിച്ച തന്നെപ്പോലുള്ള ആയിരക്കണക്കിന് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ മനോവീര്യമാണ് ഇത് തകർത്തതെന്ന് നേതാവ് പറയുന്നു.

Related Articles

Latest Articles