Wednesday, December 24, 2025

കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ ! ആത്മഹത്യയെന്ന് വിവരം

കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ. ഹൈദരാബാദിലെ വസതിയിലാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. 30 വയസായിരുന്നു. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ ശേഷമാണ് ശോഭിത ഹൈദരാബാദിലേക്ക് താമസം മാറിയത്. തെലുങ്ക് സിനിമയിലും സജീവമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കന്നഡയിലെ ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങി 12ലധികം ജനപ്രിയ സീരിയലുകളിലൂടെയാണ് ശോഭിത ശ്രദ്ധിക്കപ്പെട്ടത്. എറഡോണ്ട്ല മൂർ, എടിഎം, ഒന്നു കാതേ ഹെൽവ, ജാക്ക്പോട്ട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിവാഹ ശേഷം തെലുങ്ക് സിനിമയിൽ ശോഭിത സജീവമാകുന്നതിനിടെയാണ് മരണം.

Related Articles

Latest Articles