Cinema

കുങ്കുമം തൊട്ട് നരസിംഹസ്വാമിയ്‌ക്ക് മുന്നിൽ കൂപ്പുകൈകളോടെ അനുഗ്രഹം തേടി റോക്ക് സ്റ്റാർ; കെജിഎഫ് റിലീസിനു മുൻപ് ക്ഷേത്രദർശനം നടത്തി യാഷ്; ചിത്രങ്ങൾ വൈറൽ

ബെംഗളൂരു : ബ്രഹ്മാണ്ഡചിത്രം കെ ജി എഫ് 2 റിലീസിനു മുൻപ് നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റോക്ക് സ്റ്റാർ യാഷ്. കർണാടകത്തിലെ വിശാഖത്തിലെ സിംഹാചലം നരസിംഹസ്വാമി ക്ഷേത്രത്തിലാണ് അദ്ദേഹം എത്തിയത്. കറുപ്പ് ഷർട്ടും കറുത്ത പാന്റും ധരിച്ച് ഷാൾ അരയിൽ ചുറ്റിയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്.ഇപ്പോഴിതാ ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി യാഷ് കർണാടകയിലെ പ്രശസ്തമായ ആനെഗുഡ്ഡെ വിനായക ക്ഷേത്രവും സന്ദർശിച്ചിരുന്നു.

അതേസമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.ജി.എഫ്. ചാപ്റ്റർ 2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയിലർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബെം​ഗളൂരുവിൽ നടന്ന ചടങ്ങ് പ്രമുഖ ബോളിവുഡ് സംവിധായകനും അവതാരകനുമായ കരൺ ജോഹറാണ് ഹോസ്റ്റ് ചെയ്തത്. ഇന്ത്യൻ സിനിമയുടെ അഭിമാനനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായൺ, കന്നട നടൻ ശിവരാജ് കുമാർ, ബോളിവുഡ് താരം സഞ്ജയ് ദത്ത്, മലയാളത്തിൽ നിന്ന് പൃഥ്വിരാജ് തുടങ്ങിയവർ പങ്കെടുത്തു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് നിർമിച്ചിരിക്കുന്നത്.

ലോകത്തെ ദുരിതത്തിലാക്കിയ മഹാമാരി കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രിൽ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. കേരളത്തിൽ കെ.ജി.എഫ്. ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇന്ത്യൻ സിനിമാലോകത്ത് ഏറെ ചലനം സൃഷ്ടിച്ച കന്നഡ ചിത്രമാണ് 2018-ൽ പുറത്തിറങ്ങിയ കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രദർശനത്തിനെത്തുകയും എല്ലായിടങ്ങളിലും ബോക്സോഫീസിൽ വൻവിജയമാകുകയും ചെയ്തിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച വൻസ്വീകാര്യതയിൽ നിന്നുകൊണ്ടുതന്നെയാണ് ഈ വിഷുവിന് കെ.ജി.എഫ്. ചാപ്റ്റർ ടു പ്രദർശനത്തിനൊരുങ്ങുന്നത്.

അതേസമയം കെ.ജി.എഫ്. ചാപ്റ്റർ 1ന് ശേഷം രണ്ടാംഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമആരാധകർ. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയാകും രണ്ടാംഭാഗത്തിന്റെ പ്രധാന ഹൈലൈറ്റ്. നായകൻ യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാംഭാഗത്തിൽ എത്തുന്നുണ്ട്. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. ഇവർക്ക് പുറമെ പ്രകാശ് രാജ്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago