Saturday, December 27, 2025

ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു: കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‌കുമാര്‍ (Puneeth Rajkumar) അന്തരിച്ചു. 46 വയസായിരിന്നു. ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ഇന്‍ഡസ്‌ട്രിയില്‍ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്. പുനീത് രാജ്‍കുമാറിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി.

Related Articles

Latest Articles